തൃശൂര്‍: മോഷണത്തില്‍ അതിവിദഗ്ദ്ധയായ 22 കാരി അറസ്റ്റില്‍ . തട്ടിപ്പ് മയക്കുമരുന്ന് ചേര്‍ത്ത ചായ നല്‍കി . കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്ക് സ്ത്രീകളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്നു കലര്‍ത്തിയ ചായയോ പാനീയങ്ങളോ നല്‍കിയാണ് യുവതി അവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത്. പടിയൂര്‍ സ്വദേശി കൊല്ലത്ത് വീട്ടില്‍ അന്‍സിയയാണ് അറസ്റ്റിലായത്. മണലൂര്‍, കല്ലൂര്‍ സ്വദേശികളായ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്.
Read Also : പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച യുവതി അറസ്റ്റില്‍
ഇവരെ തൃശൂര്‍ വച്ച് നേരത്തെ പരിചയപ്പെട്ട യുവതി, ജോലി നല്‍കാമെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം പകരം മുക്കുപണ്ടം അണിയിച്ച് സ്ത്രീകളെ ബസ് സ്റ്റോപ്പുകളില്‍ കൊണ്ടു വിടുകയാണ് പതിവെന്നും സമാനമായ കേസില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എടിഎം നമ്ബര്‍ കരസ്ഥമാക്കി 75,000 രൂപ തട്ടിച്ചതിനു തിരുവനന്തപുരം പൂന്തുറ സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ ഇരിങ്ങാലക്കുടയിലെയും തൃശൂരിലെയും ജ്വല്ലറികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments