റിയാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ പ്രെട്രോൾ സ്റ്റേഷനിൽ വെച്ച് കാറിന് തീ പിടിച്ചു. പുകയും അഗ്നിഗോളവും ഉയർന്ന വാഹനത്തിൽ നിന്നു തൽക്ഷണം ഇറങ്ങിയ യുവാവിന്റെ സമയോചിത ഇടപെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. കാറിലുണ്ടായിരുന്ന സ്ത്രീയും ഇതേ സമയം പുറത്തിറങ്ങി. ഞൊടിയിടയിൽ വാഹനത്തിൽ നിന്ന് തീ ഉയർന്നു പടർന്നു.
Read also: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : മലയാളി ദമ്പതികള്‍ മരിച്ചു
കാറിൽ നിന്നു പടർന്ന തീ പെട്രോൾ ബങ്കിലേക്ക് വ്യാപിക്കാതിരിക്കാൻ അഗ്നിശമന സിലിണ്ടർ ഉപയോഗിച്ചു പെട്രോൾ സ്റ്റേഷൻ ജീവനക്കാരൻ തീ അണയ്ക്കാൻ ശ്രമിക്കിച്ചെങ്കിലും തീയണഞ്ഞില്ല. ഈ സമയത്ത് യുവാവ് മറ്റൊരു സിലിണ്ടർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. യുവാവ് സിലിണ്ടർ ഉപയോഗിച്ചില്ലായിരുനെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു.
Post Your Comments