
ഷാര്‍ജ•ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 2 ൽ പ്രവാസി യുവാവിനെ ഓഫീസ് സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 37 കാരനായ നേപ്പാളി യുവാവാണ് മരിച്ചത്. സംഭവത്തില്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരെയും സഹപ്രവര്‍ത്തകരെയും പോലീസ് ചോദ്യം ചെയ്യുന്നു.
ജോലി യൂണിഫോമിലുണ്ടായിരുന്ന ഇയാളുടെ മൃതദേഹം സീലിംഗിൽ നിന്ന് പ്ലാസ്റ്റിക് ചരടില്‍ തൂങ്ങിയ നിലയിലായിരുന്നു. ശരീരത്തിനടുത്തായി മൊബൈൽ ഫോണും കണ്ടെത്തി. പോലീസ് സംഘം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച് മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റി.
കമ്പനി മാനേജരിൽ നിന്ന് പുലർച്ചെ 5: 12 ന് ഓപ്പറേഷൻ റൂമിൽ ഒരു കോൾ ലഭിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് ലബോറട്ടറി, സിഐഡി, പട്രോളിംഗ്, ക്രൈം സീൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ ഉടൻ സൈറ്റിലേക്ക് അയച്ചുവെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments