ന്യൂഡൽഹി: മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ‘ബാബറി മസ്ജിദ് തകര്‍ത്ത കുറ്റവാളിയെ ശിക്ഷിക്കുക’ എന്ന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് സന്ദേശത്തോടൊപ്പം ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ ചിത്രവും വ്യാപകമായി ഇവര്‍ പ്രചരിപ്പിക്കുകയായിരുന്നു. കൂടാതെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6ന് പ്രതിഷേധ പ്രകടനത്തിനും ഇവര്‍ ആഹ്വാനം ചെയ്തിരുന്നു.
യുവമോര്‍ച്ച നേതാവ് പ്രതീക് ചൗഹാന്റെ പരാതിയിലാണ് അലിഗഢ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ തല്‍ഹ മന്നയ്ക്കും ഷര്‍ജീല്‍ ഉസ്മാനിക്കുമെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
സുപ്രീം കോടതിയുടെ വിധികളെ അപമാനിക്കുകയും രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ALSO READ: നെഹ്‌റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ; സാധ്വി പ്രാചിയുടെ പരാമർശം ഇങ്ങനെ
സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് തല്‍ഹ മന്നയ്ക്കും ഷര്‍ജീല്‍ ഉസ്മാനിക്കുമെതിരെ ഐ ടി നിയമ പ്രകാരവും സെക്ഷന്‍ 153 എ പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments