ഷിലോംഗ്: എട്ടാമത് ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായി. ഇന്ത്യ-ചൈന സംയുക്ത പരിശീലനമായ ഹാൻഡ്-ഇൻ-ഹാൻഡ് 2019 ശനിയാഴ്ച മേഘാലയയിലെ ഉംറോയിയിൽ ആരംഭിച്ചു. ടിബറ്റ് മിലിട്ടറി കമാൻഡിലെ മേജർ ജനറൽ ലി ഷിഷോങിന്റെയും സീനിയർ കേണൽ വാങ് വെയ്ജുന്റെയും നേതൃത്വത്തിൽ ചൈനീസ് സൈന്യം സൈനികാഭ്യാസത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹാൻഡ്-ഇൻ-ഹാൻഡ് 2019 ശനിയാഴ്ച മേഘാലയയിലെ ഉംറോയിയിൽ ആരംഭിക്കുന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 139 അംഗ സംഘം ഇന്ത്യയിൽ എത്തി.
Post Your Comments