കൊച്ചി: ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നിവർക്കാണ് അപകടം സംഭവിച്ചത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതരമാണ്.
Read also: രാജ്യത്ത നടുക്കിയ ഡല്‍ഹി തീപിടിത്തം : കെട്ടിടം ഉടമ അറസ്റ്റില്‍
വാഹനത്തില്‍ കയറാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ ഹേമചന്ദ്ര പിന്നീട് റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. തലയ്‌ക്കുള്ളില്‍ രക്തം കട്ടപ്പിടിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Post Your Comments