തിരുവനന്തപുരം• കൂറുമാറ്റ നിരോധന നിയമപ്രകാരം എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. അമീറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2019 ഡിസംബർ 6 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്
2015 നവംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗമായി വിജയിച്ച ഇദ്ദേഹം 16.05.2018-ൽ നടന്ന ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനെ പിന്തുണക്കാനാണ് കോൺഗ്രസ് പാർട്ടി അമീറിന് വിപ്പ് നൽകിയിരുന്നത്. പാർട്ടി വിപ്പ് ലംഘിച്ചു പ്രവർത്തിച്ചത് കൂറുമാറ്റമാണ് എന്ന് കണ്ടാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. കോൺഗ്രസ് പാർട്ടിയിലെ തന്നെ പഞ്ചായത്ത് അംഗം എം.പി.പോൾസൺ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
Post Your Comments