മുംബൈ : എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്‌ക്കെതിരെ കടുത്ത പ്രതിഷേധം. ഭിവണ്ടിയില്‍ അടുത്തിടെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയെ കൈയ്യൊഴിഞ്ഞ് കോണ്‍ഗ്രസ്. വികാസ് അഗാഡി ത്രികക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ പ്രതിഭ പാട്ടീലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ പിന്തള്ളി.
കോണ്‍ഗ്രസ്സിന് 47 സീറ്റുള്ള ഭിവണ്ടിയില്‍ 18 പേര്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ നിന്നും പിന്മാറി.ശിവസേന സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ പ്രതിഭ പാട്ടിലിന് 41 വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ റിഷിക രാഖയ്ക്ക് 49 വോട്ടും ലഭിച്ചിട്ടുണ്ട്. ത്രികക്ഷി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് മൂലമാണ് കോണ്‍ഗ്രസ് റിഷികയ്ക്ക് വോട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ബിജെപിയുടെ സഖ്യ കക്ഷി എന്ന നിലയില്‍ വോട്ട് വാങ്ങി ജനങ്ങളെ വഞ്ചിച്ചെന്നാണ് ആരോപണം. ശിവ സേനയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതില്‍ നേരത്തെ തന്നെ പ്രതിഷേധം ഉടലെടുത്തിരുന്നു.
Post Your Comments