കണ്ണൂര്‍: പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ ഒളിപ്പിച്ച നിലയിൽ ബോംബുകള്‍ കണ്ടെത്തി. ഉഗ്രസ്ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്. പുതുതായി നിര്‍മ്മിച്ച ബോംബുകളെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാം പിറന്നാളിന്റെ നിറവില്‍ : ഇനി ഷട്ടില്‍ ബസ് സര്‍വീസും
ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. പാനൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയത്.
Post Your Comments