Latest NewsIndiaNews

നാല് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ശിക്ഷ വിധിച്ചു

ജയ്പൂർ: നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു. രാജസ്ഥാനിലെ ശികാർ ജില്ലയിൽ 25 കാരനായ ഹൻസ്‌രാജ് ബാലയെ ആണ് ജീവപര്യന്തം തടവിന് പ്രാദേശിക കോടതി വിധിച്ചത്. 1.10 ലക്ഷം രൂപ പിഴയടക്കാനും ഉത്തരവിൽ പറയുന്നു. 2016ൽ നടന്ന കേസിനാണ് ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നത്. കർശന ശിക്ഷ ആവശ്യമാണെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് സീമ അഗർവാൾ പറഞ്ഞത്.

Also read : ഉന്നാവ് യുവതിയുടെ മരണം : പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യം ശക്തം : പ്രതിഷേധം കത്തുന്നു

2016 ഡിസംബറിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹൻസ്‌രാജ് പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button