Latest NewsNewsInternational

പന്നിയുടെയും കുരങ്ങിന്റെയും സങ്കര ഇനത്തിനെ ലോകത്താദ്യമായി സൃഷ്ടിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

ബീജിങ്: പന്നിയുടെയും കുരങ്ങിന്റെയും സങ്കര ഇനത്തിനെ ലോകത്താദ്യമായി സൃഷ്ടിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. അതേസമയം, പന്നിക്കുട്ടികള്‍ ജനിച്ചുവീണ് ഒരാഴ്ചക്കുള്ളില്‍ തന്നെ ചത്തതായും ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കുരങ്ങിന്റെ ശരീര കലകള്‍ പേറുന്ന ഹൃദയം, കരള്‍, തൊലി എന്നിവയുള്ള രണ്ട് പന്നിക്കുഞ്ഞുങ്ങളെയാണ് ബീജിങ്ങിലെ സ്റ്റെംസെല്‍ ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജി ലബോറട്ടിയില്‍ ഗവേഷകര്‍ സൃഷ്ടിച്ചത്.

താങ് ഹെയ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവാദമായേക്കാവുന്ന ജൈവിക ഇടപെടല്‍ നടത്തിയിരിക്കുന്നത്. താങ്ങും സംഘവും പരീക്ഷണത്തിന്റെ ഭാഗമായി ജനിതക പരിഷ്‌കരണം വരുത്തിയ കുരങ്ങിന്റെ കോശങ്ങള്‍ 4,000 പന്നികളുടെ അണ്ഡത്തില്‍ നിക്ഷേപിക്കുകയായിരുന്നു. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്ന മാര്‍ഗമാണ് ഇതിനായി താങ്ങും സംഘവും അവലംബിച്ചത്.

ALSO READ: പേള്‍ഹാര്‍ബറില്‍ യുഎസ് നാവികന്‍ രണ്ട് സൈനികരെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ചു മരിച്ചു

4,000 പന്നികളില്‍ 10 എണ്ണം മാത്രമാണ് ഗര്‍ഭം ധരിച്ചതെങ്കിലും അവയില്‍ രണ്ടെണ്ണം മാത്രമാണ് കുരങ്ങിന്റെ ശരീരകലകള്‍ പേറുന്ന ഹൃദയം, കരള്‍, ശ്വാസകോശം, പ്ലീഹ, ത്വക്ക് എന്നിവയോടുകൂടി പിറന്നത്. എന്നാല്‍ ഇവ ഒരാഴ്ചക്കുള്ളില്‍ ചത്തുപോകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button