വേർപിരിയൽ മറ്റെന്തിനെക്കാളും കഠിനമായ ഒന്നാണ്! ഒരുകാലത്ത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗമായി മാറിയ ഒരാൾ പിന്നീടങ്ങോട്ട് നിങ്ങളുടെ ജീവിതത്തിൽ ഇല്ല എന്ന് തിരിച്ചറിയുമ്പോൾ ഒരുപക്ഷേ നമ്മുടെ ആത്മനിയന്ത്രണം മുഴുവനും കൈവിട്ടു പോകുന്നതായി തോന്നും.
വേർപാടുകൾ ഒന്നിനേയും അവസാനമല്ല എന്ന തത്വം ആദ്യമേ തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിലെ അനിശ്ചിതാവസ്ഥകളെ എല്ലാം വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്. ജീവിതത്തിൽ ഉണ്ടാകുന്ന വേർപാടുകൾ നമ്മുടെ ഉള്ളിലെ ധാരാളം അരക്ഷിതാവസ്ഥകളെ നമുക്ക് കാട്ടിത്തരും. ഇത്തരം പ്രശ്നങ്ങളെ ഒരിക്കൽ മനസ്സിലാക്കി കഴിഞ്ഞാൽ ഒരു വ്യക്തിയെന്ന നിലയിൽ ഭാവിയിൽ നിങ്ങൾക്ക് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഇത് നിങ്ങളെ കൂടുതൽ ശക്തരാക്കുകയും ചെയ്യും.
രു വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് ജീവിതത്തെ കൂടുതലായി ബോധ്യപ്പെടുകയും, ജീവിതത്തിലുണ്ടാകുന്ന എല്ലാവിധ ദുഃഖങ്ങളെയും കുലീനതയോടെ കൈകാര്യം ചെയ്യാൻ ഈയൊരവസ്ഥ നിങ്ങളെ പഠിപ്പിക്കുകയും ചെയ്യും. ജീവിതത്തിൽ ഇനിയും ഇതിനേക്കാൾ വലിയ പരീക്ഷണങ്ങൾ നിങ്ങൾ നേരിടേണ്ടി വരുമ്പോൾ അവയെ തന്മയത്വത്തോടെയും സർഗാത്മകതയുടെയും നേരിടാൻ ഇത് നിങ്ങൾക്ക് ശക്തി പകർന്നു നൽകുന്നു.
പ്രണയത്തിൽ ആനന്ദം കണ്ടെത്താനായി ജീവിതത്തിന്റെ പല സൗന്ദര്യങ്ങളും വേണ്ടെന്നു വെച്ച ഒരാൾ ആയിരിക്കാം നിങ്ങൾ. പ്രണയത്തിന്റെ പ്രാധാന്യതയെ നിഷേധിക്കുന്നതല്ല. നിങ്ങളുടെ ജീവിതം പൂർണ്ണമാക്കി തീർക്കുന്നതിനായി ഒരിക്കലും പ്രണയത്തിനായി ഭ്രാന്തമായി തിരയരുത്. ആദ്യമേ തന്നെ ജീവിതം ബോധപൂർവ്വം ജീവിക്കാൻ ശ്രമിക്കുക – പ്രണയം നിങ്ങളുടെ ജീവിതത്തിലേക്ക് സ്വയം വന്നു കൊണ്ട് നിങ്ങളുടെ ജീവിതം സുഗന്ധ പൂർണ്ണമാക്കികൊള്ളും.
Post Your Comments