Latest NewsNewsIndia

നൃത്തം ചെയ്യുന്നത് നിര്‍ത്തിയതിന് നര്‍ത്തകിയെ വെടിവെച്ചു

ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ നര്‍ത്തകിയെ വെടിവെച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. വിവാഹ ആഘോഷങ്ങള്‍ നടക്കുന്നിടത്ത് വേദിയില്‍ സ്ത്രീകള്‍ നൃത്തം ചെയ്യുകയാണ്. അതിലൊരു സ്ത്രീ നൃത്തം ചെയ്യുന്നത് നിര്‍ത്തിയതിന് കാണികളിലൊരാള്‍ ഇവരുടെ തലയിലേക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ സ്ത്രീ പെട്ടെന്ന് തന്നെ താഴേക്ക് വീഴുന്നത് വീഡിയോയില്‍ കാണാം. സുധീര്‍ സിങ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹവേദിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തില്‍ വധുവിന്റെ അമ്മാവന്‍മാരായ മിഥിലേഷ്, അഖിലേഷ് എന്നിവര്‍ക്കും പരുക്കേറ്റു. ആഘോഷങ്ങള്‍ക്കിടെ സ്ത്രീ നൃത്തം നിര്‍ത്തിയപ്പോള്‍ തന്നെ ഒരാള്‍ ‘വെടിവയ്ക്കും’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അപ്പോള്‍ മറ്റൊരാള്‍ ‘ഉറപ്പായും തോക്കെടുത്ത് വെടിവെക്കൂ’ എന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button