ന്യൂഡല്‍ഹി : കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതിയുടെ നേതൃത്വത്തില്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച,23 കാരിയുടെ നില അതീവ ഗുരുതരമായി തുടരുതയാണ്. യുവതിയെ ഇന്നലെ രാത്രിയോടെയാണ് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചത്. ഉന്നാവ് ആശുപത്രിയിലും പിന്നീട് ലഖ്നൗ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാലാണ് ഡല്‍ഹിയിലേയ്ക്ക് മാറ്റിയത്.
Read Also : ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റാമെന്ന് സുപ്രീംകോടതി
കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തില്‍ അധികം പൊള്ളല്‍ യുവതിക്ക് ഏറ്റിരുന്നു. മുഖ്യ പ്രതി ശിവം ത്രിവേദി ഉള്‍പ്പടെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഉന്നാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. യുവതിയുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Post Your Comments