ന്യൂ ഡൽഹി : തെലങ്കാനയിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീ സുരക്ഷ ഒരുക്കേണ്ടത് ജുഡീഷറിക്കു പുറത്തെ കൊലപാതകങ്ങള്‍ കൊണ്ടല്ലെന്നു അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. നീതിക്ക് ഒരിക്കലും പകവീട്ടാനാവില്ല. പരിഷ്കൃത സമൂഹം ചെയ്യുന്നതുപോലെ നമ്മള് നമ്മുടെ ഓരോ പൗരന്റെയും ജീവിതവും അന്തസും എങ്ങനെയാണ് സുരക്ഷിതമാക്കുക. 2012 ഡല്‍ഹി സംഭവത്തിനു ശേഷം നിര്‍മിച്ച ശക്തമായ സ്ത്രീ സുരക്ഷ നിയമങ്ങള്‍ എന്തുകൊണ്ടാണ് ശരിയായ രീതിയില്‍ നടപ്പാക്കതെന്നും യെച്ചൂരി പ്രതികരിച്ചു.
പോലീസ് നടപടിയെ അനുകൂലിച്ചും,പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നായിരുന്നു വിടി ബല്‍റാം എംഎല്‍എ പ്രതികരിച്ചത്. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും നീതിപീഠമാണ് അല്ലാതെ പോലീസല്ല, . അതില്‍ കാലതാമസം ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയമാണെന്നും. കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടതെന്നും വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നായിരുന്നു മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌കെമാല്‍ പാഷയുടെ പ്രതികരണം. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചതിനാൽ വെടിവെച്ചെന്നാണ് പോലീസ് അറിയിച്ചത്. ഹൈദരാബാദിന് സമീപം എൻഎച്ച് -44 ൽ 26 കാരിയായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയായിരുന്നു ഇവരെയും കൊലപ്പെടുത്തിയത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, നാല് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആയിരുന്നു പോലീസ് വെടിവെച്ചതെന്നാണ് സൂചന.
Post Your Comments