Latest NewsIndia

പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലരുതായിരുന്നു : ജസ്റ്റിസ് കെമാല്‍ പാഷ

അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്.

കൊച്ചി: ഹൈദരാബാദില്‍ തെലങ്കാന പോലീസ് ചെയ്തത് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌കെമാല്‍ പാഷ.പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാലും കൊല്ലുക അല്ലായിരുന്നു വേണ്ടതെന്നും കെമാല്‍ പാഷ പറഞ്ഞു.നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് പ്രതികള്‍ക്ക് ലഭിച്ചത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത്. പരമാവധി ശിക്ഷ വധശിക്ഷയാണ്- അദ്ദേഹം പറഞ്ഞു.പലയിടത്തും നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചെലവില്‍ ജയിലില്‍ തടിച്ച്‌ കൊഴുത്ത് കഴിയുന്നതിനോട് എനിക്കും എതിര്‍പ്പ് തന്നെയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിശയെ പീഡിപ്പിച്ച്‌ അതിക്രൂരമായി കൊന്ന നാല് പേരേയും എൻകൗണ്ടർ ചെയ്ത് കൊന്ന സംഭവം: കമ്മീഷണർ സജ്ജനാർ ആന്ധ്രയിലെ കുപ്രസിദ്ധ ആസിഡ് ആക്രമണ പ്രതികളെയും രക്ഷപെടാൻ ശ്രമിച്ചപ്പോൾ എൻകൗണ്ടർ ചെയ്ത ഓഫീസർ

അതേസമയം തെലങ്കാന പൊലീസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. കേസിലെ പ്രതികള്‍ തെളിവെടുപ്പിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് പോലീസ് അറിയിച്ചത്. ഹൈദരാബാദില്‍ ഏറ്റുമുട്ടലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു.

ഹൈദരാബാദ് വെറ്റിനറി ഡോക്ടർ ബലാത്സംഗ കേസ് , പ്രതികളെ പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി

നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംശയവും ആരോപണവും ഉയരുന്ന സാഹചര്യത്തില്‍ സംഭവ സ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button