ന്യൂഡല്‍ഹി: 1984ലെ സിക്ക് വിരുദ്ധ കലാപത്തിന് കാരണം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും നെഹ്റു കുടുംബം മാപ്പ് പറയണമെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഹര്മ്രത് കൗര്‍ ബാദല്‍. 1984 ലെ സിക്ക് കൂട്ടക്കൊല ഇന്ത്യയുടെ ചരിത്രത്തിലെ ഒരു കളങ്കമാണ്. ഇതിന്റെ ഉത്തരവാദി രാജീവ് ഗാന്ധിയാണ്. അദ്ദേഹം സൈന്യത്തെ തടഞ്ഞുവച്ചതുകൊണ്ടാണ് സിക്ക് കലാപം സംഭവിച്ചതെന്നാണ് അവർ വ്യക്തമാക്കിയത്. സിക്ക് വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നുവെന്ന മന്മോഹന് സിംഗിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ബാദൽ ഇക്കാര്യം പറഞ്ഞത്.
1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രണ്ടു സിക്ക് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. കലാപത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments