വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ലഖ്നൗവില്‍ നിന്ന് ദില്ലി എയിംസിലേക്ക് വിമാനമാര്‍ഗം എത്തിക്കണമെന്ന് സുപ്രീം കോടതി.
പരിക്കേറ്റ മകളെ എയിംസിലേക്ക് മാറ്റണമെന്ന് അവരുടെ അമ്മ ആഗ്രഹിക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടംുബത്തിനായി ഹാജരായ അഭിഭാഷകന്‍ ഡി രാമകൃഷ്ണ റെഡ്ഡി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ ഉത്തരവിട്ടത്. അതേസമയം ലഖ്നൗവിലെ ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ സംതൃപ്തരായതിനാല്‍ മറ്റെവിടെയെങ്കിലും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരയുടെ കുടുംബം വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇരയേയും പരിക്കേറ്റ അഭിഭാഷകനേയും ലഖ്‌നൗവില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇവരുടെ കുടുംബത്തില്‍ നിന്ന് ആരും ഹാജരാകാതിരുന്നതിനാല്‍ വിധി പറയുന്നത് കോടതി നേരത്തെ മാറ്റി വച്ചിരുന്നു.
ALSO READ: ഉന്നാവോ കേസ് ഡല്‍ഹിയിലേക്ക് മാറ്റിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു
പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും സ്ഥിതി ഗുരുതരമാണെങ്കിലും മെച്ചപ്പെടുന്നുണ്ടെന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകന്‍ ്‌വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും കോമയിലാണെന്നും ബുള്ളറ്റിന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി നിയമസഭാംഗമായ കുല്‍ദീപ് സിംഗ് സെംഗാര്‍ 2017 ജൂണ്‍ 4 ന് ഉനാവോയിലെ വസതിയില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇക്കഴിഞ്ഞ മാസം 28 ആം തീയതിയാണ് ഇരയായ പെണ്‍കുട്ടിയും അഭിഭാഷകനു ംസഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Post Your Comments