തിരുവനന്തപുരം: കേരള പൊലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 68 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2004 മുതല്‍ ഇക്കൊല്ലം ഇതുവരെയുള്ള കണക്കാണിത്. തൃശൂര്‍ പൊലീസ് അക്കാഡമിയിലെ എസ്.ഐ കട്ടപ്പന വാരവഴ സ്വദേശി കെ. അനില്‍കുമാര്‍ ജീവനൊടുക്കിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഒരുമാസത്തെ ഇടവേളയില്‍ തൃശൂര്‍ അക്കാഡമിയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ എസ്.ഐയാണ് അനില്‍കുമാര്‍. ഇക്കഴിഞ്ഞ നവംബര്‍ ആറിന് അക്കാഡമിയിലെ മറ്റൊരു എസ്.ഐയായ തൃശൂര്‍ അയ്യന്തോള്‍ മാടത്തേരിയിലെ അനില്‍കുമാറും ജീവനൊടുക്കിയിരുന്നു.
മാനസിക സമ്മര്‍ദ്ദവും മേലുദ്യോഗസ്ഥരുടെ പീഡനവും താങ്ങാനാവാത്ത ജോലിഭാരവുമൊക്കെ ഇതില്‍ പലരുടേയും ആത്മഹത്യയ്ക്ക് കാരണങ്ങളായി. കുടുംബപ്രശ്‌നങ്ങളും മറ്റുചില കാരണങ്ങളാലും ആത്മഹത്യ ചെയ്തവരുമുണ്ട്. സേനാംഗങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗയും കൗണ്‍സിലിംഗും തുടരുമ്പോഴാണ് ഈ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങളൊക്കെ വിജയിക്കുന്നില്ലെന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയാണ് പെരുകുന്ന ആത്മഹത്യാക്കണക്ക്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലയിലാണ് പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കൂടുതല്‍. എട്ട് പൊലീസ് സേനാംഗങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത്. ആലപ്പുഴയില്‍ അഞ്ചും എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ നാല് വീതം പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്.
കാരണങ്ങള്‍
ഉയര്‍ന്ന മാനസിക സംഘര്‍ഷം
മേലുദ്യോഗസ്ഥരുടെ പീഡനം
അനാവശ്യ സ്ഥലംമാറ്റം
24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി
കുടുംബപ്രശ്‌നങ്ങള്‍
സാമ്ബത്തിക ബാദ്ധ്യത
Post Your Comments