KeralaLatest NewsNews

തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐയുടെ മരണം: കടുത്ത മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: തൃശൂർ പൊലീസ് അക്കാദമി എസ്‌ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനിൽ കുമാറിന്റേത് ആത്മഹത്യയെന്ന് പൊലീസ്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കടുത്ത മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചെന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. ജോലിഭാരം മാനസിക സമ്മർദത്തിന് കാരണമായെന്നും അനിൽ കുമാർ കുറിപ്പിൽ ചൂണ്ടിക്കാട്ടി. വാഴവരയിലുള്ള പുരയിടത്തിന് സമീപമാണ് അനിൽ കുമാറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. വിഷം ഉള്ളിൽ ചെന്നായിരുന്നു മരണം.

ALSO READ: എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി മരണം : മരിച്ചവരില്‍ 18 പേര്‍ പ്രവാസികള്‍ : മരണ സംഖ്യ ഉയരും : ചികിത്സയിലുള്ള ഏഴ് ഇന്ത്യക്കാരില്‍ നാല് പേരുടെ നില അതീവഗുരുതരം

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button