ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാകാനിരിക്കെയാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന മന്‍മോഹന്‍ സിങിന്റെ വിഷയത്തോട് എങ്ങനെയാണ് സമീപിച്ചതിന്റെ രേഖ പുറത്ത് വന്നത്. വിഭജനത്തിനു ശേഷം ബംഗ്ലാദേശിലും പാകിസ്ഥാനിലും മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്.
അങ്ങനെയുള്ളവര്‍ ഇന്ത്യയിലേക്ക് അഭയം തേടി എത്തിയിട്ടുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് വിശാലമായി ചിന്തിച്ച് നിയമത്തില്‍ ഇളവ് വരുത്തേണ്ടത് ഇന്ത്യയുടെ ധാര്‍മ്മികമായ കടമയാണ് എന്നായിരുന്നു മന്‍മോഹന്‍ സഭയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ എല്‍.കെ. അദ്വാനിയോട് പറയുന്നതും സഭാ രേഖകളില്‍ വ്യക്തമാണ്.
ആവശ്യത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നായിരുന്നു അദ്വാനിയുടെ മറുപടി. വംശഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തവരേയും നിയമ വിരുദ്ധ കുടിയേറ്റക്കാരേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്നും അദ്വാനി മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments