Latest NewsNewsIndia

പോലീസ് നടപടിയെ അഭിനന്ദിച്ച് മീനാക്ഷി ലേഖി എംപി; നയം വ്യക്തമാക്കി രാഷ്ട്രപതിയും

രാജ്യത്തെ നടുക്കിയ ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പോലീസുകാരെ അഭിനന്ദിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി രംഗത്ത.് പാര്‍ലമെന്റിലെ ശൂന്യവേളയിലായിരുന്നു എംപിയുടെ പ്രതികരണം. പോലീസിന് തോക്കു കൊടുത്തിരിക്കുന്നത് കാണാനല്ലെന്നും പ്രതികള്‍ രക്ഷപ്പെട്ടാന്‍ ശ്രമിച്ചാല്‍ വെടിവെക്കാനാണ് ആയുധം നല്‍കിയിരിക്കുന്നതെന്നും അവര്‍ ആഞ്ഞടിച്ചു.

എം പിയുടെ പ്രതികരണത്തിന് പിന്നാലെ പ്രസിഡന്റ് രാം നാഥ് കോവിന്ദും പ്രതികരണവുമായി രംഗത്തെത്തി. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ ഒരു ദയാ ദാക്ഷ്യണ്യവും അര്‍ഹിക്കുന്നില്ലെന്നും ബാലപീഡകരോട് കരുണകാണിക്കരുതെന്നും ഇതരത്തില്‍ ഉള്ള അപേക്ഷകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത് ഇത് കൂടാതെ പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് യാതൊരു ഇളവുകളും അനുവദികരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുമാത്രമല്ല ഇവരുടെ ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശം വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. 2012 ലെ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൊലപാതകത്തില്‍ പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിക്കുന്ന സമയത്താണ് രാഷ്ട്രപതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button