വാസ്കോ : ഐ ലീഗ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം ജയവുമായി മുന്നേറി ഗോകുലം കേരള എഫ്സി. ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. ആരോസിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനില്‍ നടന്ന മത്സരത്തില്‍. ഹെന്റി കിസേക്കയാണ് വിജയ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്ന മത്സരം രണ്ടാം പകുതിയിലേക്ക് കടന്ന്, 49ാം മിനിറ്റിലായിരുന്നു ഗോൾ നേട്ടം.
https://twitter.com/GokulamKeralaFC/status/1202943308483284993
49' Henry Kisseka opens the scoring ?for @GokulamKeralaFC after the breather.
ARW 0⃣-1⃣ GKFC#HeroILeague ? #IndianFootball ⚽️ #LeagueForAll ? #ARWGKFC ⚔️ pic.twitter.com/VfayFKh2XG
— Hero I-League (@ILeagueOfficial) December 6, 2019
അതേസമയം ഗോകുലത്തിന്റെ പ്രതിരോധതാരം ആന്ദ്രേ എറ്റിന്നെ 77ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അമന് ഛേത്രിയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാര്‍ഡ് നൽകിയത്. ഈ ജയത്തോടെ രണ്ടു മത്സരങ്ങളിൽ ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനം ഗോകുലം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ താനെ പരാജയപ്പെട്ട് ഒൻപതാം സ്ഥാനത്താണ് ഇന്ത്യൻ ആരോസ്.
Post Your Comments