സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നുള്ള കാഴ്ച ആരുടെയും കണ്ണുനനയിക്കുന്നതാണ്. ഓട്ടിസം ബാധിച്ച കൂട്ടുകാരന്റെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്ന ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മെക്‌സിക്കോയിലെ ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നാണ് ഈ വീഡിയോ. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്ക സ്‌നേഹം കാമറയില്‍ പകര്‍ത്തിയത് അധ്യാപികയാണ്. കരയുന്ന കൂട്ടുകാരന്റെ കണ്ണീര്‍ തുടച്ചുകൊടുത്തശേഷം കരച്ചില്‍ മാറുവോളം അവനെ സ്‌നേഹപൂര്‍വ്വം ഈ കുഞ്ഞ് കെട്ടിപിടിക്കുന്നത് വീഡിയോയില്‍ കാണാം. കരച്ചില്‍ മാറ്റിയ ശേഷം കൂട്ടുകാരനെ കളിപ്പിക്കുന്നതും കാണാം. വീഡിയോ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments