Latest NewsNewsIndia

ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന്‍ പീഡിപ്പിച്ചു; കുട്ടി ആശുപത്രിയിൽ

ഹൗറ: ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മാവന്‍ ബലാത്സംഗം ചെയ്‌തു. വ്യാഴാഴ്ച ഹൗറയിലെ ബര്‍ഗ്രാം പഞ്ചായത്തിലാണ് സംഭവം. പെണ്‍കുഞ്ഞിന്‍റെ അയല്‍വാസിയാണ് പ്രതിയായ അമ്മാവന്‍. കളിപ്പാട്ടം വാങ്ങി നല്‍കാനാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. കുറച്ചുസമയം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കുമ്പോഴാണ് രക്തം വരുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചത്.

Read also: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം : പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ശ്യാംപൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button