Latest NewsIndia

ബി.ജെ.പി. സംഘടനാതെരഞ്ഞെടുപ്പ്‌: മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര നേതാക്കൾ, വി. മുരളീധരന്‌ ആന്‍ഡമാന്‍ ചുമതല

ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്‌.

ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയ്‌ക്കു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, എച്ച്‌. രാജ എന്നിവര്‍ക്കാണ്‌ ആന്‍ഡമാന്‍ നിക്കോബാറിലെ തെരഞ്ഞെടുപ്പിന്റെ ചുമതല. സംസ്‌ഥാന തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്‌.

ത​നി​ക്കെ​തി​രെ ഒ​രു​ കു​റ്റ​വും ചു​മ​ത്താ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പി. ചിദംബരം

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌, മംഗള്‍ പാണ്ഡെ (ആന്ധ്രാ പ്രദേശ്‌); കേന്ദ്രമന്ത്രി തവര്‍ ചന്ദ്‌ ഗലോട്ട്‌, വനിതാ മോര്‍ച്ച അധ്യക്ഷ വിജയ രാഹത്‌കര്‍ (ബിഹാര്‍); ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്‌, ബിഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ (യു.പി); ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‍, കേന്ദ്രമന്ത്രി അര്‍ജുന്‍ മെഘ്‌വാള്‍ (ഉത്തരാഖണ്ഡ്‌), കേന്ദ്രമന്ത്രി കിരണ്‍ റിജിജു, പി. മുരളീധര്‍ റാവു (പശ്‌ചിമ ബംഗാള്‍) എന്നിങ്ങനെയാണു ചുമതല നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button