ന്യൂയോര്‍ക്ക് : ചൈന ആസ്ഥാനമായ ടിക് ടോക്കില്‍ പതിയിരിക്കുന്നത് ചതിക്കുഴികള്‍ മാത്രം . മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ടെക്ക് ഭീമന്‍മാരായ അമേരിക്ക പോലും ടിക് ടോക്കിനെ ഭയക്കുന്നവെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോകിന് ലോകത്താകെ 50 കോടിയോളം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കൗമാരക്കാരോ ഇരുപതുകളുടെ തുടക്കത്തില്‍ പ്രായമുള്ളവരോ ആണ്. പുതിയ തലമുറയില്‍ വന്‍ പ്രചാരം നേടിയ ടിക് ടോകിന്റെ ആസ്ഥാനം ചൈനയാണ് എന്നതാണ് പല സാങ്കേതിക വിദഗ്ധരെയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളേയും ആശങ്കപ്പെടുത്തുന്നത്.
ബെറ്റ്ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോകിന്റെ ഉടമകള്‍. വ്യക്തികളുടെ സ്വകാര്യതയില്‍ മാത്രമല്ല രാജ്യങ്ങളുടെ സുരക്ഷയെ പോലും ടിക് ടോക് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് സ്വാധീനിക്കാനാകുമെന്ന മുന്നറിയിപ്പാണ് മുഴങ്ങുന്നത്. കഴിഞ്ഞ പ്രസിഡന്‍ഡ് തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വലിയ സ്വാധീനം ചെലുത്തിയ അമേരിക്കയില്‍ നിന്നാണ് ഇതില്‍ കൂടുതലും.
15 സെക്കന്‍ഡ് മാത്രം നീളുന്ന വിഡിയോകളാണ് ടിക് ടോകില്‍ കൂടുതലും. ടിക് ടോകില്‍ ലഭ്യമായ ടൂളുകളിലൂടെ ആര്‍ക്കും എളുപ്പത്തില്‍ വിഡിയോ റെക്കോഡ് ചെയ്യാനാകും. എണ്ണം പറഞ്ഞ സിനിമാ തമാശ രംഗങ്ങളുടെയും പാട്ടുകളുടെയും ഓഡിയോകളും ടിക് ടോക് യൂസര്‍മാരുടെ തന്നെ സൃഷ്ടികളും നിരവധിയാണ്.
ഈ സോഷ്യല്‍മീഡിയയിലെ ജനകീയതയും കൗമാരക്കാരെ ടിക് ടോകിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാനമാണ്. ടിക് ടോക് തങ്ങളുടെ ആപ്ലിക്കേഷന്‍ വലിയ തോതില്‍ പരസ്യം നല്‍കിയിരുന്നു. വരുമാനത്തിന്റെ വലിയ ഭാഗവും പരസ്യത്തിന് ഉപയോഗിക്കുകയാണ് ടിക് ടോകിന്റെ രീതിയെന്ന് ഫെയ്‌സ്ബുക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ പറഞ്ഞിട്ടുണ്ട്.
Post Your Comments