തിരുവനന്തപുരം : പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണൻ അറസ്റ്റിൽ. സഹപ്രവർത്തകയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയെന്ന പരാതിയിലാണ് നടപടി. ഇന്നു രാവിലെ മുതൽ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് തിരുവനന്തപുരം പേട്ട പോലീസ് പ്രസ് ക്ലബ്ബിൽ എത്തി അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് വനിത മാധ്യമപ്രവര്‍ത്തക രാധാകൃഷ്ണനെതിരെ പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിഷേധം ശക്തമായതോടെ ഇന്നലെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. ഇന്ന് വൈകുന്നേരത്തോടെ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുക്കാനായി കന്റോണ്‍മെന്റ് പോലീസ് പ്രസ് ക്ലബിലെത്തിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്ത പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ എം.രാധാകൃഷ്ണനെ ചെയ്യണം എന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് പേട്ട പൊലീസ് തന്നെ പ്രസ് ക്ലബിലെത്തി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഒരു കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്നായിരുന്നു അറസ്റ്റിനിടെ രാധാകൃഷ്ണന് പ്രതികരിച്ചത്.
Also read : ഭിന്നശേഷികാരിയായ അധ്യാപികയ്ക്ക് സ്കൂളിലെ പ്രധാന അധ്യാപകന്റെ മർദ്ദനം
ഇന്ന് രാവിലെ പ്രസ് ക്ലബില്‍ പ്രതിഷേധവുമായി വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രസ് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ എന്ന മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായതോടെ രാവിലെ പ്രസ് ക്ലബ് ഭാരവാഹികള്‍ യോഗം ചേരുകയും വനിത മാധ്യമപ്രവര്‍ത്തകയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കുവാനും അന്വേഷണം പൂര്‍ത്തിയാകുംവരെ എം.രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്താനും തീരുമാനിച്ചു. . എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം റെ അറസ്റ്റിന് ശേഷവും രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നു.
Post Your Comments