താനെ•വ്യാഴാഴ്ച ഭിവണ്ടി-നിസാംപൂരിൽ മേയർ തിരഞ്ഞെടുപ്പന്‍ നടക്കാനിരിക്കെ 8 കോൺഗ്രസ് കോർപ്പറേറ്റർമാരെ നഗരത്തിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. ഇവരെ കണ്ടെത്താന്‍ സഹായം തേടി പാർട്ടി സഹപ്രവർത്തകർ പോലീസിനെ സമീപിച്ചു.
ഭിവണ്ടി-നിസാംപൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 90 സീറ്റുകളാണുള്ളത്. അതിൽ 47 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പിയ്ക്ക് 19 ഉം ശിവസേനയ്ക്ക് 12 കോർപ്പറേറ്റർമാരുണ്ട്. കൊണാർക്ക് വികാസ് അഗാദിക്കും സഖ്യകക്ഷികൾക്കും 11 സീറ്റുകൾ ഉണ്ട്.
മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് നിഷിക റാക്കയെയും വൈശാലി മത്രെയെയുമാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. കെവിഎ പ്രതിബ പാട്ടീലിനെയും ശിവസേന വന്ദന കറ്റേക്കറിനെ നാമനിർദേശം ചെയ്തു. ഇവിടുത്തെ മേയറുടെ സീറ്റ് വനിതാ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയാണ്.
പ്രധാനമായും കോൺഗ്രസും കെവിഎയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപിയുടെ നിശബ്ദ പിന്തുണയും നേതാക്കളുമായി ബന്ധമില്ലാത്ത 18 കോൺഗ്രസ് കോർപ്പറേറ്റർമാരുടെ പിന്തുണയും ലഭിച്ചാല്‍ ഇവര്‍ക്ക് 46 എന്ന മാന്ത്രിക സംഖ്യയിലെത്താമെന്നും നിരീക്ഷകര്‍ പറയുന്നു.
Post Your Comments