ന്യൂ ഡൽഹി : കപ്പൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. നൈജീരിയയിൽ ബോണി ദ്വീപിന് സമീപത്തുവച്ചാണു കപ്പൽ തട്ടിയെടുത്തതെന്നു മേഖലയിലെ കടൽ മാർഗങ്ങൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസി അറിയിച്ചു. ചൊവ്വാഴ്ചയാണു കൊള്ളക്കാർ കപ്പൽ തട്ടിക്കൊണ്ടുപോയത്.
19പേരുള്ള കപ്പലിൽ 18 പേരും ഇന്ത്യക്കാരാണെന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ എംബസി നൈജീരിയൻ അധികൃതരെ സമീപിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാൻ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments