ഇടുക്കി: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം സ്‌നേഹ വീടിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തേവാസികള്‍ രംഗത്ത്. കേന്ദ്രം നടത്തിപ്പുകാര്‍ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് നാലു വൃദ്ധകളാണ് സദനത്തിന് പുറത്തു കടന്നത്. 60 വയസിനു മുകളില്‍ പ്രായമുള്ള 25 പേരുണ്ടായിരുന്ന വൃദ്ധസദനത്തില്‍ നിന്നും നാല് പേരാണ് കൊടിയ പീഡനം സഹിക്കവയ്യാതെ പുറത്തു കടന്നത്.
കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലും ഒഡീഷയിലും കണ്ടെത്തി
ശാരീരിക പീഡനത്തിന് പുറമെ തങ്ങളുടെ സമ്പാദ്യങ്ങള്‍ കവര്‍ന്നെടുത്തതായും ആരോപണമുണ്ട്. പലര്‍ക്കും ലൈംഗിക പീഡനങ്ങള്‍ വരെ ഏറ്റിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇവരുടെ പരാതിയില്‍ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരസഭയിലെ ഇടതുപക്ഷ കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ സദനത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പകപോക്കലാണ് വൃദ്ധ സദനത്തിനെതിരായ ആരോപണങ്ങളെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ വ്യക്തമാക്കി.
Post Your Comments