
പത്തനംതിട്ട: ശബരിമലയില്‍ തീവ്രവാദ ഭീഷണി, സന്നിധാനവും പമ്പയിലും കര്‍ശന പരിശോധനയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ശബരിമല അതീവ ജാഗ്രതയിലാണ് .
തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യം വെച്ചേക്കാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. വനമേഖലയില്‍ കമാന്‍ഡോകളെ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്. അയോധ്യ വിധിക്ക് ശേഷം എത്തുന്ന ആദ്യ ബാബറി മസ്ജിദ് ദിനത്തില്‍ അതീവ ജാഗ്രതയിലാണ് ശബരിമല സന്നിധാനം.
ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ശബരിമലയില്‍ ജാഗ്രത നിര്‍ദേശം സാധാരണ ഉള്ളതാണെങ്കിലും ഇത്തവണ ഒരു പരിധി കൂടി കടന്ന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും പ്രത്യേക നിര്‍ദേശം ഇതിനായി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
ആയിരത്തിനു മുകളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുമുറ്റത്തും പുറത്തുമുള്ള കമാന്‍ഡോകളുടെ എണ്ണം ഇരട്ടിയാക്കും. ശബരീ പാതയിലും കാനനപാതയിലും മരക്കൂട്ടത്തും പുല്‍മേട്ടിലും നിരീക്ഷണം ശക്തമാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ എ ശ്രീനിവാസ് വ്യക്തമാക്കി.
പാലക്കാടുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റ് സാന്നിധ്യവും നിരീക്ഷിക്കുന്നുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ആകാശ നിരീക്ഷണവും രഹസ്യ പൊലീസ് ബൈനോക്കുലര്‍ നിരീക്ഷണവുമുണ്ട് . ഇരുമുടികെട്ടുകള്‍ ഉള്‍പ്പടെ സ്‌കാന്‍ ചെയ്താണ് കടത്തിവിടുന്നത്.
Post Your Comments