ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ജാമ്യ വ്യവസ്ഥകളുടെ ലംഘനം നടത്തിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. അഴിമതി നടത്തിയെന്ന ആരോപണമാണ് ചിദംബരത്തിനെതിരെ ഉള്ളത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നാണ് അദ്ദേഹം പറയുന്നതെന്നും ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്നും ജാവദേക്കർ പറയുകയുണ്ടായി. കേസിനെക്കുറിച്ച് സംസാരിക്കരുതെന്ന് പി ചിദംബരത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാവദേക്കർ വിമർശനവുമായി രംഗത്തെത്തിയത്.
കശ്മീരില്‍ സ്വാതന്ത്ര്യമില്ലെന്ന ചിദംബരത്തിന്റെ പരാമര്‍ശത്തെക്കുറിച്ചും ജാവദേക്കര്‍ വിമര്‍ശിക്കുകയുണ്ടായി. 975 ല്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അന്ന് മാധ്യമ സ്വാതന്ത്ര്യം വിലക്കുകയും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കശ്മീര്‍ വികസനത്തിന്റെ പാതയിലാണെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.
Post Your Comments