KeralaLatest NewsIndia

കേരളത്തിലെ ജനസംഖ്യയെക്കാൾ ഒരുകോടിയിലധികം കൂടുതൽ മൊബൈല്‍ ഫോണ്‍ കണക്‌ഷനുകള്‍

മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയിലേതിനെക്കാള്‍ ഇരട്ടി കണക്‌ഷന്‍ നഗര മേഖലയിലാണ്.

തിരുവനന്തപുരം: കേരളത്തില്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍. ജനസംഖ്യയേക്കാള്‍ ഒരു കോടിയിലധികം മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണ് കേരളത്തിലുള്ളത്. ജനസംഖ്യയെക്കാള്‍ ഫോണ്‍ കണക്‌ഷനുള്ള 13 സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്. 2015 ലാണ് കേരളം മൊബൈല്‍ കണക്‌ഷനില്‍ ജനസംഖ്യയെ മറികടന്നത്. മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലയിലേതിനെക്കാള്‍ ഇരട്ടി കണക്‌ഷന്‍ നഗര മേഖലയിലാണ്. എന്നാല്‍, കേരളത്തില്‍ രണ്ടിടത്തും ഏതാണ്ട് ഒരുപോലെയാണ്.

ഗ്രാമീണ മേഖലയില്‍ 2.01 കോടി, നഗര മേഖലയില്‍ 2.40 കോടി. മൊബൈല്‍ ഫോണിനൊപ്പം ലാന്‍ഡ് ഫോണ്‍ കണക്‌ഷനും ചേര്‍ത്തു കേരളത്തിലെ ആകെ വരിക്കാര്‍ 4.60 കോടിയായി. 118.66 കോടി മൊബൈല്‍ ഫോണ്‍ കണക്‌ഷനാണു രാജ്യത്താകെയുള്ളത്. ജനസംഖ്യ 3.34 കോടിയെങ്കില്‍ കേരളത്തിലെ ആകെ മൊബൈല്‍ ഫോണ്‍ കണക്‌ഷനുകള്‍ 4.41 കോടിയാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു.വോഡഫോണ്‍ ഐഡിയക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്.

കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തിനെതിരെ ഗുരുതര ആരോപണം

2.01 കോടി. ബിഎസ്‌എന്‍എല്‍ (1.09 കോടി), റിലയന്‍സ് ജിയോ (77.77 ലക്ഷം), എയര്‍ടെല്‍ (52.16 ലക്ഷം), ടാറ്റ (1.54 ലക്ഷം), ആര്‍കോം (498). 2016ല്‍ 3.48 കോടി വരിക്കാരാണ് കേരളത്തിലുണ്ടായിരുന്നത്. ഏറ്റവുമധികം മൊബൈല്‍ ഫോണ്‍ വരിക്കാരുള്ള സംസ്ഥാനം യുപിയാണ്: 15.92 കോടി. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും (12.81 കോടി) ബംഗാളും (8.15 കോടി). ഏറ്റവും പിന്നില്‍ 7.5 ലക്ഷം കണക്‌ഷനുള്ള സിക്കിമാണ്. തമിഴ്നാട്ടില്‍ 8.08 കോടിയും കര്‍ണാടകയില്‍ 6.81 കോടിയും മൊബൈല്‍ വരിക്കാരുണ്ട്.

shortlink

Post Your Comments


Back to top button