കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപയും,ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,480 രൂപയും,ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർദ്ധിച്ചത്. ഇതനുസരിച്ച് പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
Also read: നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലും സ്വര്‍ണ വില വർദ്ധിച്ചു. ഔണ്‍സിന് 1,479.20 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.56 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,557.38 ഡോളറുമാണ് വില.
സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല ഗ്രാമിന് 47.80 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 380 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,500 രൂപയുമാണ് ഇന്നത്തെ വില.
Post Your Comments