Latest NewsNewsIndiaBusiness

നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റി​സ​ർ​വ് ബാ‌​ങ്ക് ഓ​ഫ് ഇ​ന്ത്യ

മുംബൈ : നടപ്പ് സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ച് റി​സ​ർ​വ് ബാ‌​ങ്ക് ഓ​ഫ് ഇ​ന്ത്യ. പ​ണ​ന​യ​ക​മ്മി​റ്റി (എം​പി​സി) അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ൽ (റീ​പോ നി​ര​ക്ക്) മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. നി​ര​ക്ക് 5.15 ശ​ത​മാ​ന​മാ​യി തു​ട​രും. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് ആണ് പ്ര​ഖ്യാ​പനം നടത്തിയത്. ആറംഗ സമിതിയില്‍ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരെ വോട്ട് ചെയ്തു. പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഉ​യ​രു​മെ​ന്നും, ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ജി​ഡി​പി അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും ആ​ർ​ബി​ഐ വി​ല​യി​രു​ത്തി.

Also read : ഓഹരി വിപണി ഉണർന്നു തന്നെ : ഇന്ന് വ്യാപാരം നേട്ടത്തിൽ തുടങ്ങി

പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറയ്ക്കാൻ ആര്‍ബിഐയ്ക്കുമുന്നില്‍ തടസ്സമായി നിൽക്കുന്നത്. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഈയിടെ 4.62 ശതമാനത്തിലേക്ക് ഉയർന്നു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചുതവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത്. ഈ വര്‍ഷം മൊത്തം 1.35ശതമാനത്തിന്റെ കുറവ് വരുത്തി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം സെപ്റ്റംബര്‍ പാദത്തില്‍ 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019- 20 സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ഡി​പി 6.1 ശ​ത​മാ​നം വ​ള​ര്‍​ച്ച പ്ര​ക​ടി​പ്പി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ നി​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്ക് മാ​റ്റം വ​രു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button