മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഭിന്നശേഷികാരിയായ അധ്യാപികയ്ക്ക് സ്കൂളിലെ പ്രധാന അധ്യാപകന്റെ മർദ്ദനമേറ്റതായി ആരോപണം. എടവണ്ണ ജിഎംഎൽപി സ്കൂളിലെ അറബിക് അധ്യാപികയായ ജസീനയെയാണ് പ്രധാന അധ്യാപകനായ ലത്തീഫ് മർദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. മർദ്ദനത്തെ തുടർന്ന് അബോധാവസ്ഥയിലായ അധ്യാപികയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അധ്യാപികയുടെ കുടുംബം ആരോപിച്ചു.
Post Your Comments