Latest NewsKeralaNews

മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഇടപെട്ട് ഗവർണർ

തിരുവനന്തപുരം: എം.ജി യൂണിവേഴ്സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ വിസിയോട് ആവശ്യപ്പെട്ടു. ക്രമവിരുദ്ധമായി എന്തോ സര്‍വകലാശാലയില്‍ സംഭവിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചെന്നും തെറ്റു തിരുത്താന്‍ നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. സേവ് ക്യാമ്പസ് കമ്മിറ്റി നല്‍കിയ പരാതി പരിഗണിച്ചാണ് ഗവര്‍ണര്‍ വി.സിയുടെ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button