ഭോപ്പാല്‍: രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതിനു പിന്നിലെ വിചിത്രകാരണങ്ങള്‍ നിരത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മന്ത്രി.സ്ത്രീകള്‍ കോണ്ടം കരുതണമെന്നും ബലാത്സംഗത്തിന് സഹകരിയ്ക്കണമെന്നും സിനിമ സംവിധായകന്റെ ഉപദേശവും. ടിവിയുടെയും മൊബൈല്‍ ഫോണിന്റെയും അമിത ഉപയോഗമാണ് ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യത്തിന് കാരണമെന്ന മന്ത്രിയുടെ വിചിത്രവാദമാണ് വിവാദത്തിന് അടിസ്ഥാനം.
രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയുമായ ബന്‍ബര്‍ലാല്‍ മെഗ്ബാളിന്റെതാണ് വിചിത്രമായ പരാമര്‍ശം. മൊബൈല്‍ ഫോണുകളും ടിവിയും കണ്ടുപിടിക്കുന്നതിന് മുന്‍പ് രാജ്യത്ത് ബലാത്സംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ യുവാക്കളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇവരെ തെറ്റായ പ്രവണതകളിലേക്ക് നയിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗവുമായി ബന്ധപ്പെട്ട് നേരത്തെയും രാഷ്ട്രീയക്കാര്‍ അബദ്ധങ്ങള്‍ നിരത്തിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതാണ് ബലാത്സംഗത്തിന് കാരണമെന്നായിരുന്നു നേരത്തെ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞത്. മറ്റൊരുഘട്ടത്തില്‍ ബോളിവുഡിലെ ഐറ്റം നമ്പറുകളാണ് ബലാത്സംഗത്തിന് കാരണമെന്നായിരുന്നു കണ്ടെത്തല്‍. സ്ത്രീകളുടെ സമ്മതത്തോടെയാണ് ബലാത്സംഗം നടക്കുന്നതെന്നും ജീന്‍സ് വസ്ത്രധാരണം ബലാത്സംഗത്തിന് കാരണമാണെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ കാരണമായി കണ്ടെത്തിയിരുന്നു.
Post Your Comments