തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ഉത്പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു . സബ്‌സിഡിയില്ലാത്ത ഉഴുന്ന് 33 രൂപയ്ക്കും സബ്‌സിഡി ഉഴുന്നിന് ആറു രൂപയുമാണ് കൂട്ടിയത്. ചെറുപയറിന് 11 രൂപയും വര്‍ധിപ്പിച്ചു. കടല , ചെറുപയര്‍ തുടങ്ങിയവ ഇനിമുതല്‍ അരക്കിലോ മാത്രമേ കിട്ടുകയുള്ളൂവെന്നും സപ്ലൈകോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
Read Also : വരും ദിവസങ്ങളില്‍ കുത്തനെ കയറിയ ഉള്ളി വില ഇടിയും : കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി ഇങ്ങനെ
സാധനങ്ങള്‍ കിട്ടാതായതോടെയാണ് സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയും അളവ് കുറയ്ക്കുകയും ചെയ്തിരിക്കുന്നതെന്ന് സപ്ലൈകോ അറിയിച്ചു.
അതേസമയം, സപ്ലൈകോകളില്‍ അവശ്യസാധനങ്ങളില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ സപ്ലൈകോകളിലാണ് സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നത്. അവശ്യ വസ്തുക്കളായ അരി, പഞ്ചസാര, മുളക്, ഉഴുന്ന് എന്നിവയ്ക്കാണ് പലയിടങ്ങളിലും ക്ഷാമം അനുഭവപ്പെടുന്നത്. ഇതാണ് അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാനിടയായത്
Post Your Comments