പാകിസ്ഥാനിലെ കൊടും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും മുതലെടുത്ത് പാകിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ പെണ്‍കുട്ടികളെ ചൈനക്ക് വില്‍ക്കുന്നതായി അന്താരാഷ്ട്രമാധ്യമ സംഘം കണ്ടെത്തി.കല്യാണം കഴിപ്പിച്ച് വിടുന്നെന്ന രീതിയിലാണ് സമര്‍ത്ഥമായി പെണ്‍കുട്ടികളെ വന്‍തോതില്‍ ചൈനക്കാര്‍ വാങ്ങിയെന്നാണ് മാധ്യമ അന്വേഷണ സംഘം കണ്ടെത്തിയത്. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍-ഹിന്ദുകുട്ടികളെ മതംമാറ്റി വില്‍ക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ഇതിനോടൊപ്പം പുറത്തുവിട്ടിരിക്കുന്നത്.
നിലവില്‍ 629 പെണ്‍കുട്ടികളുടെ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. .2018 മുതല്‍ നടന്നതിന്റെ വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ജൂലൈ മാസം മുതല്‍ നടന്ന കച്ചവടത്തിന്റെ കണക്കാണിതെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.’നിലവില്‍ ചൈനയുടെ സാമ്പത്തിക – സൈനിക സഹായങ്ങളുടെ കുരുക്കിലാണ് പാകിസ്ഥാന്‍.അതിനാല്‍ത്തന്നെ പാക് ഭരണകൂടം അന്വേഷണം മരവിപ്പിച്ചതായാണറിവ്. ചൈനയിലേക്കെന്ന് പറയുമ്പോഴേക്കും പെണ്‍കുട്ടികള്‍ സന്തോഷത്തോടെ തയ്യാറാവുകയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ 31 ചൈനക്കാരെ മനുഷ്യക്കടത്തിന്റെ പേരില്‍ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോടതിയില്‍ ഒരു പെണ്‍കുട്ടികള്‍ പോലും പ്രതികള്‍ക്കെതിരെ പരാതി പറഞ്ഞില്ലെന്നും മാധ്യമങ്ങള്‍ കണ്ടെത്തി. പോലീസ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ചൈന പണം നല്‍കിയെന്നും മാധ്യമങ്ങള്‍ തെളിവ് നല്‍കുന്നു. ചൈനയിലാകട്ടെ വിദേശത്തുനിന്നുള്ള പെണ്‍കുട്ടികള്‍ക്ക് നല്ല സ്വീകാര്യതയുമാണ്.
ഇതിന് കാരണമായിപ്പറയുന്നത് 100 പുരുഷന്മാര്‍ക്ക് 34 സ്ത്രീകളെന്ന വലിയ ജനസംഖ്യാ അന്തരമാവുമാണ്’ മാധ്യമഅന്വേഷണ സംഘം വിശദീകരിച്ചു.കൊടിയ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനായി യുവതികളടക്കം ചൈനക്കാരുടെ വധുവായി മാറുകയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പോകുന്ന യുവതികളും പെണ്‍കുട്ടികളും പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലാണ് എത്തിപ്പെടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
Post Your Comments