Life StyleHealth & Fitness

വീട്ടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാം

മനസിന് ആശ്വാസം ലഭിക്കാനും പോസിറ്റീവ് എനര്‍ജി ലഭിക്കാനുമാണ് നാം വീട്ടിലേക്കെത്തുന്നത്. എന്നാല്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിക്കുകയാണെങ്കിലോ? ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീടിനുള്ളിലെ നെഗറ്റീവ് എനര്‍ജി ഒഴിവാക്കി പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ കഴിയും.

നെഗറ്റീവ് എനര്‍ജിയെ പുറത്താക്കാന്‍ ആദ്യം ചെയ്യേണ്ടത് വീട്ടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കുക എന്നതാണ്. അതിനായി വീട്ടിലെ ജനലുകള്‍ തുറന്നിടണം. തലയണകളും കിടക്കവിരിയുമെല്ലാം ഈ നേരത്ത് കുടഞ്ഞ് വിരിക്കണം. വീടു മുഴുവന്‍ ശുദ്ധവായു നിറയുന്നതിലൂടെ വീടിനൊപ്പം നിങ്ങള്‍ക്കും പുത്തനുണര്‍വ്വ് നല്‍കും.

സുഗന്ധം നിറഞ്ഞ വീട് നമുക്ക് ഉന്മേഷവും ഉണര്‍വും നല്‍കും. വീടിനകത്ത് സുഗന്ധം നിറച്ചും നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള ചന്ദനത്തിരികള്‍ വീടിനുള്ളില്‍ കത്തിച്ചു വെയ്ക്കണം.

വക്കും മൂലയും പൊട്ടിയ പാത്രങ്ങള്‍, കാല്‍ ഒടിഞ്ഞ കസേര തുടങ്ങിയ കേടായ സാധനങ്ങള്‍ വീടിന്റെ അകത്തു നിന്നും മാറ്റണം. ഇവ വീടിനും നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും. വീട് എപ്പോഴും അടുക്കും ചിട്ടയോട് കൂടിയും ഭംഗിയായും വേണം സൂക്ഷിക്കേണ്ടത്. തുണികളും പുസ്തകങ്ങളും മറ്റ് വസ്തുക്കളും വലിച്ചു വാരി ഇടരുത്.

നിങ്ങളുടെ കിടപ്പ് മുറിയിലോ വീടിനുള്ളില്‍ എവിടെയെങ്കിലുമോ ഒരു മണി കെട്ടി തൂക്കുക. മണിയൊച്ചയുടെ ശബ്ദത്തിന് നെഗറ്റീവ് എനര്‍ജിയെ തുരത്താനുള്ള കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. വീടും വീടിനുള്ളിലെ വസ്തുക്കളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പൊടിയും അഴക്കും നിറഞ്ഞാല്‍ അത് നെഗറ്റീവ് എനര്‍ജി മാത്രമെ ഉണ്ടാക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button