മുംബൈ: താന്‍ പാര്‍ട്ടി മാറാന്‍ പോവുകയാണെന്നും വിമത നീക്കം നടത്താന്‍ ശ്രമിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ മുണ്ടെ. മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പങ്കജയെ മുന്‍നിര്‍ത്തി ബിജെപിയെ പിളര്‍ത്താമെന്ന ശിവസേന- എന്‍ സി പി- കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്.
ബിജെപി പ്രവര്‍ത്തകയായി അറിയപ്പെടുന്നതില്‍ താന്‍ അഭിമാനിക്കുന്നു, താന്‍ എന്നും ബിജെപിക്കാരി ആയിരിക്കുമെന്നും കൂറുമാറ്റം തന്റെയും തന്റെ പാര്‍ട്ടിയുടെയും പാരമ്പര്യമല്ലെന്നും പങ്കജ വ്യക്തമാക്കി.ട്വിറ്ററില്‍ നിന്ന് ബിജെപി എന്ന ബയോ നീക്കം ചെയ്യുകയും പിതാവ് ഗോപിനാഥ് മുണ്ടെയുടെ ജന്മവാര്‍ഷിക ദിനമായ ഡിസംബര്‍ 12ന് റാലിക്ക് ഒരുങ്ങിക്കൊള്ളാന്‍ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്ത പങ്കജയുടെ നീക്കമാണ് അഭൂഹങ്ങള്‍ക്ക് വഴി വെച്ചത്.
Post Your Comments