മുംബൈ•മഹാരാഷ്ട്ര ബി.ജെ.പി നേതാവ് പങ്കജ മുണ്ടെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പിയുമായി ബന്ധപ്പെട്ട പരമഷങ്ങള്‍ നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള വാട്സ്ആപ്പ് ഡി.പിയും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ‘ഭാവി യാത്ര’ എന്ന് പങ്കജ മുണ്ടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ നീക്കം. മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യം കണക്കിലെക്കുമ്പോള്‍ പരേതനായ ഗോപിനാഥ് മുണ്ടെയുടെ മകളുടെ നീക്കം ഗൗരവമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കി കാണുന്നത്.
‘സംസ്ഥാനത്ത് മാറിയ രാഷ്ട്രീയ സാഹചര്യം നോക്കുമ്പോൾ, മുന്നോട്ടുള്ള വഴി ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നോട് സ്വയം ആശയവിനിമയം നടത്താൻ എനിക്ക് 8-10 ദിവസം സമയം ആവശ്യമാണ്. നിലവിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങളുടെ ഭാവി യാത്രയെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ആവശ്യമാണ്. ‘- ഞായറാഴ്ച പങ്കജ മറാത്തിയില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.
അതേസമയം, പങ്കജ ബി.ജെ.പിയുമായി അത്ര രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കണം, അല്ലെങ്കില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം’ ഇത് ബി.ജെ.പി വിടാതാരിക്കാന്‍ പങ്കജ് മുണ്ഡെ മുന്‍പോട്ട് വെച്ച ആവശ്യമെന്നാണ് അറിയുന്നത്.
ഇല്ലെങ്കില്‍ ശിവസേനയിലേയ്ക്ക് പോകുമെന്നാണ് പങ്കജ് പറയുന്നത്. താന്‍ ഇറങ്ങിയാല്‍ തന്നോടൊപ്പം 12 എംഎല്‍എമാരും ഉണ്ടാകുമെന്നും പങ്കജ് മുണ്ഡെ പറയുന്നുണ്ട്. എന്‍സിപിയുടെ ധനഞ്ജയ് മുണ്ഡെയോട് തെരഞ്ഞെടുപ്പില്‍ പങ്കജ് മുണ്ഡെ തോറ്റിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ എതിരേ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Post Your Comments