Latest NewsNewsIndia

ആർട്ടിക്കിൾ 370-ാം വകുപ്പ് നീക്കം ചെയ്ത ശേഷം ഭീകരാക്രമണങ്ങളില്‍ കശ്മീര്‍ പൗരന്മാരല്ലാത്ത സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370-ാം വകുപ്പ് നീക്കം ചെയ്ത ശേഷം ഭീകരാക്രമണങ്ങളില്‍ കശ്മീര്‍ പൗരന്മാരല്ലാത്ത സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ ലോകസഭയെ അറിയിച്ചു. നിരപരാധികളായ 19 പേരാണ് ഇങ്ങനെ വധിക്കപ്പെട്ടത്. കശ്മീരിലെ പൊതുജീവിതത്തിന്റെ ഭാഗമായിമാറി പണിയെടുക്കാനെത്തിയ കശ്മീരികളല്ലാത്ത തൊഴിലാളികളും ഭീകരരുടെ ആക്രമണത്തില്‍ വധിക്കപ്പെട്ട 19 പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് സഭയില്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടത്തിന്റെ വകയായി ഒരു ലക്ഷം രൂപയ്ക്ക പുറമേ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് 5 ലക്ഷവും നല്‍കിയതായും ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ അറിയിച്ചു. ‘ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2019 ആഗസ്റ്റ് 5ന് ശേഷം വിവിധ ഭീകരാക്രമണങ്ങളിലായി കശ്മീരികളല്ലാത്ത തൊഴിലാളികളടക്കം 19 സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്’ കേന്ദ്രമന്ത്രി ലോകസഭയില്‍ പറഞ്ഞു.

ALSO READ: ബാബരി മസ്ജിദിന്റെ ഓര്‍മ്മകള്‍ സജീവമാക്കണമെന്ന ആഹ്വാനവുമായി പോപ്പുലര്‍ ഫ്രണ്ട്

‘ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് സംസ്ഥാനസര്‍ക്കാറിന്റെ ധനസഹായം എന്ന നിലയില്‍ ഒരു ലക്ഷം വീതവും കേന്ദ്രസര്‍ക്കാര്‍ 5 ലക്ഷം വീതവും അനുവദിച്ചു. ഇതില്‍ കേന്ദ്രസഹായം അനുവദിച്ചത് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ബോംബ് സ്‌ഫോടനം, മൈന്‍ സ്‌ഫോടനം, അതിര്‍ത്തിയിലെ ആക്രമണം, കലാപങ്ങള്‍ എന്നിവയില്‍ ഇരയാകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം എന്ന വകുപ്പില്‍പ്പെടുത്തിയുള്ളതാണ്’ അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button