കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാം പ്രതി സനൽ കുമാർ പൊലീസ് പിടിയിൽ. പാലായിൽ സെക്യൂരിട്ടി ജീവനക്കാരനായി ഇയാൾ ജോലി നോക്കുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനാൽ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സനിൽ കുമാറിനെ വൈകിട്ട് വിചാരണ കോടതിയിൽ ഹാജരാക്കും.
ALSO READ: നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണയ്ക്ക് മുന്‍പുളള നടപടിയുടെ ഭാഗമായി കേസ് ഇന്ന് പരിഗണിക്കും
എഎസ്ആര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്സ് ചെയ്തത്. നടൻ ദിലീപ് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ്.
Post Your Comments