Latest NewsKeralaNews

മഞ്ഞുമല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് സൈനികന്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴക്കാട് കല്ലണമുഖം ശ്രീശൈലത്തില്‍ അഖില്‍ എസ് എസ് ആണ് മരിച്ചത്. പത്ത് വര്‍ഷമായി അഖില്‍ കരസേനയില്‍ ജോലി ചെയ്തു വരികയാണ്. സുദര്‍ശനന്‍- സതികുമാര്‍ ദമ്പതികളുടെ മകനായ അഖിലിന്റെ മരണ വിവരം ഇന്ന് രാവിലെയാണ് സൈന്യം കുടുംബത്തെ അറിയിച്ചത്. ഗീതുവാണ് ഭാര്യ, ദേവനാഥാണ് മകന്‍. മകന്‍ ദേവനാഥിന്റെ ഒന്നാം പിറന്നാളിനു അവധിക്കെത്തിയ അഖില്‍ ഒക്ടോബറില്‍ ആണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button