Latest News

ചെറുനാരങ്ങയുടെ 10 അത്ഭുത ഗുണങ്ങള്‍

ചെറുനാരങ്ങ പല രോഗങ്ങള്‍ക്കും തടി കുറയുന്നതിനും മുഖസൗന്ദര്യത്തിനുമൊക്കെ നല്ല ഉപാധിയാണ്. എങ്ങനെയൊക്കെ ഉപയോഗിച്ചാല്‍ പ്രയോജനകരമാകും എന്നുള്ളത് പലര്‍ക്കും അറിയില്ല. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഗുണം ലഭിക്കണമെന്നുള്ളൂ.

രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാല്‍ ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന റ്റെറ്റന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു.

വൈറ്റമിന്‍ സി കുത്തിയുള്ള ചുമ കഫക്കെട്ട്, ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍ എന്നിവ തടയുന്നു.

പൊട്ടാസ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും രക്തസമ്മര്‍ദ്ദത്തെയും ഇല്ലാതാക്കുന്നു.

നാരങ്ങ വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിലേക്ക് പഞ്ചസാരയുടെ അളവിനെ ആഗിരണം ചെയ്തത് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന സമയത്ത് ഒരു ഗ്ലാസ് നാരങ്ങാ നീര് കുടിച്ചാല്‍ ഉന്മേഷം തിരിച്ചുകിട്ടുന്നു.

ഉപയോഗിച്ച നാരങ്ങാ തോട് കഴുത്തിനു ചുറ്റും തേച്ചാല്‍ കഴുത്തിനു ചുറ്റും ഉണ്ടാകാറുള്ള കറുപ്പ് നിറം മാറിക്കിട്ടും.

തലയില്‍ താരന്‍ ഉണ്ടെങ്കില്‍ തേങ്ങാപ്പാലും നാരങ്ങാനീരും ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ ഇല്ലാതാവും.

കാലിലെ മൊരിച്ചില്‍ മാറാന്‍ ആയി ഒരു സ്പൂണ്‍ നാരങ്ങാനീരും ഒലിവെണ്ണയും പാലും ചേര്‍ത്ത് മിക്സ് ചെയ്തു പുരട്ടിയാല്‍ കാലിലെ മൊരിച്ചില്‍ മാറികിട്ടും.

മുഖത്തിന് നല്ല തിളക്കം കിട്ടാനായി നാരങ്ങാനീരു മഞ്ഞളും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖം നന്നായി തിളങ്ങും. മുഖത്തെ കരിവാളിപ്പ് മാറാന്‍ ആയി അര ടീസ്പൂണ്‍ പാല്‍പ്പൊടിയും നാരങ്ങാനീരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ മതിയാവും.

നാരങ്ങ നീര് വെറും വയറില്‍ രാവിലെ ചൂട് വെള്ളത്തില്‍ മിക്സ് ചെയ്തു കുടിച്ചാല്‍ ചര്‍മത്തിന് തിളക്കം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button