KeralaLatest NewsNews

മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ്

ഉന്നത വിദ്യാഭാസ മന്ത്രിക്ക് സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. ഈ വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് 12-ന് സെക്രട്ടറിയറ്റ് മാര്‍ച്ചും കലക്ട്രേറ്റ് മാര്‍ച്ചും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാര്‍ ഉന്നത വിദ്യാഭാസ മേഖലയെ അടിമുടി തകര്‍ക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികളെ വിമര്‍ശിക്കുന്നതാണ് ഗവര്‍ണര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും ചെന്നിത്തല പറഞ്ഞു.

സ്ഥിതിഗതികള്‍ ഗുരുതരമായതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് പരസ്യമായി പ്രതികരിച്ചത്. മന്ത്രിക്കു വേണ്ടിയാണ് പ്രൈവറ്റ് സെക്രട്ടറി എംജി അദാലത്തില്‍ പങ്കെടുത്തത്. സിന്‍ഡിക്കേറ്റ് തീരുമാനം തെറ്റാണെന്ന് ഗവര്‍ണര്‍ തനിക്ക് നല്‍കിയ മറുപടിയിലുണ്ട്. ഒരു വിദ്യാര്‍ഥിക്ക് മാത്രമായി സ്വീകരിച്ച മന്ത്രിയുടെ മാര്‍ക്ക് ദാന നടപടി അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവുമാണ്. മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണം. ചെന്നിത്തല വ്യക്തമാക്കി.

ALSO READ: യൂണിവേഴ്സിറ്റി കോളജ് സംഘർഷം: മുഖ്യപ്രതി ‘ഏട്ടപ്പനെ’ പിടി കൂടാനാവാതെ പൊലീസ്; പ്രതി സിപിഎം കേന്ദ്രത്തിലെന്ന് സൂചന

ഗവര്‍ണറുടെ പ്രതികരണത്തിന്റെ ഗൗരവം സര്‍ക്കാര്‍ മനസിലാക്കണം മന്ത്രിക്ക് ഇനി പറഞ്ഞു നില്‍ക്കാന്‍ അവകാശമില്ല. ഉന്നത വിദ്യാഭാസ മന്ത്രിക്ക് സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. ഈ വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് 12-ന് സെക്രട്ടറിയറ്റ് മാര്‍ച്ചും കലക്ട്രേറ്റ് മാര്‍ച്ചും നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button