Latest NewsNewsIndia

സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച ഐടിബിപി സൈനികരിൽ മലയാളിയും : മറ്റൊരു മലയാളിക്ക് പരിക്കേറ്റു

റായ്പൂര്‍ : സഹപ്രവർത്തകന്റെ വെടിയേറ്റു മരിച്ച ഐടിബിപി സൈനികരിൽ മലയാളിയുമുണ്ടെന്ന് റിപ്പോർട്ട്. ചത്തീസ്ഗഡിലെ നാരായണ്‍പൂരിൽ കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത്. ഐടിബിപി സൈനികൻ അഞ്ച് സഹ പ്രവർത്തകരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആറുപേരും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിലും മലയാളിയും ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്. ഇവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്പ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു.

Also read : സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത എലി; ഒമ്പത് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

രാവിലെ ഒമ്പതുമണിയോടെയാണ് സംഭവമുണ്ടയത്. കോണ്‍സ്റ്റബിള്‍റാങ്കിലൂള്ള സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തത്. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു. ചത്തീസ്ഗഡിൽ മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും വിന്യസിച്ചിരിക്കുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button